
നിപ: ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട 4 പേരെ കൂടി ക്വാറന്റൈനിൽ നിന്നും ഒഴിവാക്കി
നിപാബാധിതന്റെ സമ്പർക്കപ്പട്ടികയിൽ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട 4 പേരെ കൂടി ക്വാറന്റൈനിൽ നിന്നും ഒഴിവാക്കി. രോഗബാധിതൻ്റെ കുടുംബാഗമായ ഒരാളും മൂന്നു പേർ ആരോഗ്യ പ്രവർത്തകരുമാണ് . കൂടാതെ കുറഞ്ഞ റിസ്ക് വിഭാഗത്തിൽപെട്ട 25 പേരെയും ഇന്ന് നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി. ഇതോടെ ഉയർന്ന റിസ്ക് വിഭാഗത്തിൽനിന്ന് ക്വാറന്റൈൻ ഒഴിവാക്കിയവരുടെ ആകെ എണ്ണം 11 ഉം നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയവരുടെ എണ്ണം 59 ഉം ആയി. നിലവിൽ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട 4 പേരും, ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട 3 പേരും ഉൾപ്പെടെ 7 പേർ ക്വാറന്റൈനിലാണ്. കുറഞ്ഞ റിസ്ക് വിഭാഗത്തിൽപ്പെട്ട 27 പേർ നിരീക്ഷണത്തിലാണ്. രോഗനിരീക്ഷണത്തിന്റെ ഭാഗമായി ജൂൺ 10 മുതൽ നിപ സമാന ലക്ഷണങ്ങള്‍ ഉള്ളവരുടെയിടയില്‍ ജില്ലയില്‍ നടത്തിയ പരിശോധനയിൽ 57 പേരുടെ ഫലവും നെഗറ്റീവ് ആണ്.
© Copyright - MTV News Kerala 2021





View Comments (0)