‘അമ്മ’യിൽ പ്രതിസന്ധി; ജോയ് മാത്യുവും രാജിവച്ചു

MTV News 0
Share:

താരസംഘടനയായ അമ്മയിൽ ഭരണ പ്രതിസന്ധി. ഭരണസമിതി ഔദ്യോഗികമായി രാജി നൽകാതെ നിയമവിരുദ്ധമായി അഡ്ഹോക്ക് സമിതി ചേർന്നതിനെതിരെ  ശ്വേത നിയമനടപടിയിലേക്ക് നീങ്ങിയേക്കും. നിരപരാധിത്വം തെളിയിക്കാതെ പിന്മാറില്ലെന്ന്  ശ്വേത ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. കടിച്ചു തൂങ്ങിയാൽ ഭരണസമിതിക്ക് എതിരെ സ്ത്രീകൾ സത്യാഗ്രഹമിരിക്കുമെന്ന് നടി ഉഷ പറഞ്ഞു. ഇതിനിടെ സംഘടനയില്‍ നിന്നുളള അംഗങ്ങളുടെ രാജി തുടരുകയാണ്. കുത്തഴിഞ്ഞ സംവിധാനമാണ് സംഘടന എന്ന് വിമര്‍ശിച്ചുകൊണ്ട് ജോയ് മാത്യുവും രാജിവച്ചു.