
കോഴിക്കോട് പുതിയ സ്റ്റാൻഡിൻ 19 ഗ്രാം എംഡിഎംയുമായി രണ്ട് യുവാക്കൾ പിടിയിലായി. ശനിയാഴ്ച രാവിലെ കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ കസബ പോലീസും ഡാൻസാഫ് സംഘവും നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടികൂടിയത്.കോഴിക്കോട് കൊളത്തറ റഹ്‌മാൻ ബസാർ സ്വദേശികളായ ഷിബിലി റഹ്‌മാൻ, സുഹൈൽ എന്നിവരാണ് പിടിയിലായത്. ഇതിൽ ഷിബിലി റഹ്‌മാൻ മുൻപും ലഹരിക്കേസിൽ പ്രതിയായിട്ടുണ്ടെങ്കിലും പോലീസിൽനിന്നും രക്ഷപ്പെട്ടിരുന്നു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)