പാലക്കാട് സ്വദേശി ബഹിരാകാശത്തേക്ക്; ദൗത്യത്തിനായി അനില്‍ മേനോന്‍, ചൊവ്വാഴ്ച യാത്ര തിരിക്കും

MTV News 0
Share:

ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്ന ആദ്യ മലയാളിയായി നാസ ബഹിരാകാശ സഞ്ചാരി ഡോ. അനില്‍ മേനോന്‍. ഒറ്റപ്പാലത്ത് വേരുകളുള്ള അനില്‍ ഇന്ത്യന്‍-അമേരിക്കന്‍ ഫിസിഷ്യനും എന്‍ജിനീയറും സൈനിക ഉദ്യോഗസ്ഥനുമാണ്. കസാക്കിസ്ഥാനിലെ ബൈക്കോണൂര്‍ കോസ്മോഡ്രോമില്‍ നിന്ന് റഷ്യന്‍ പേടകമായ സോയൂസ് എം.എസ്-29 (Soyuz MS-29) വഴി രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കാണ് അനിലിന്റെ യാത്ര.എട്ടുമാസം നീളുന്ന ഈ ദൗത്യം മനുഷ്യന്റെ ദീര്‍ഘദൂര ബഹിരാകാശ യാത്രകള്‍ക്കായുള്ള പരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കും. ചൊവ്വാഴ്ച അനില്‍ ഉള്‍പ്പെടുന്ന സംഘം ബഹിരാകാശത്തേക്ക് യാത്ര തിരിക്കും.രണ്ട് റഷ്യന്‍ ശാസ്ത്രജ്ഞര്‍ക്കൊപ്പമാണ് അനിലിന്റെ ബഹിരാകാശ ദൗത്യം.