
ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് പിഎസ്സി പരീക്ഷ റദ്ദാക്കി. ഉച്ചയ്ക്ക് 1.30ന് ആയിരുന്നു പരീക്ഷ. ഇതിനായി ഉദ്യോഗാർഥികൾ ഹാളിൽ കയറി ഇരുന്ന ശേഷമാണ് പരീക്ഷ റദ്ദാക്കിയെന്ന് അധികൃതർ അറിയിച്ചത്.
ആലപ്പുഴ ലജനത്ത് സ്കൂളിലെ പരീക്ഷാ സെന്ററിലാണ് വീഴ്ച സംഭവിച്ചത്. കമ്പനി ബോർഡ് ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് പ്രിലിമിനറി തസ്തികകൾ ഉൾപ്പെടെയുള്ള പത്താംതരം പൊതുപ്രാഥമിക പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകുകയായിരുന്നു. രാവിലെ നടന്ന പരീക്ഷയ്ക്ക് ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയുടെ ചോദ്യപേപ്പറാണ് നൽകിയത്.
പരീക്ഷ പൂർത്തിയായ ശേഷമാണ് ചോദ്യപേപ്പർ മാറി നൽകിയ വിവരം അധികൃതർ അറിഞ്ഞത്. കോഴിക്കോടും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തതായാണ് വിവരം. അതേസമയം പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)