രക്തത്തിൽ കുളിച്ച നിലയിൽ യുവാവിന്റെ മൃതദേഹം

MTV News 0
Share:

കോഴിക്കോട് : പാളയത്ത് വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാളയംപുതിയ കോവിലകം പറമ്പ് നഗറിൽ താമസിക്കുന്ന ബിജുവാണ് മരിച്ചത്.ഇന്ന് പുലർച്ചെ മൂന്നുമണിയോടെ ബിജുവിൻ്റെ അമ്മയാണ് ആദ്യംമൃതദേഹം കണ്ടത്.പശുക്കളുടെപാല്കറക്കുന്നതിനു വേണ്ടിപോകുന്നതിന്ബിജു എഴുന്നേൽക്കാത്തത് കണ്ടപ്പോൾഅമ്മ മുറിയിൽ പോയി നോക്കുമ്പോഴാണ് രക്തത്തിൽ കുളിച്ച് മരിച്ചു കിടക്കുന്ന നിലയിൽ ബിജുവിനെ കണ്ടത്.ഇവരുടെ നിലവിളികേട്ട് ഓടിയെത്തിയ പരിസരവാസികൾ ഉടൻതന്നെ പോലീസിൽ വിവരമറിയിച്ചു.

പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. വീടിന് പുറത്ത് നിർമ്മിച്ച മുറിയിലാണ് ബിജു കിടക്കുന്നത്.ഈ മുറി പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

കഴുത്തിലും വയറിലും വെട്ടേറ്റ പാടുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായത്.ബിജു മരിച്ചു കിടക്കുന്ന മുറിയിൽ ആകെ രക്തം തളംകെട്ടിക്കിടക്കുന്നുണ്ട്.കൊലപാതകം ആണെന്ന് സംശയമാണ് പോലീസിന് ഉള്ളത്.

പാളയം ഭാഗങ്ങളിൽ കേന്ദ്രീകരിച്ച് രാത്രികളിൽ ലഹരി സംഘങ്ങളുടെ സാന്നിധ്യം സജീവമാണ്.അതു കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായിപോലീസുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ആളാണ് ബിജു എന്നാണ് പുറത്തുവരുന്ന വിവരം.കൂടാതെ ലഹരി സംഘങ്ങളെ കുറിച്ചുള്ള വിവരം പോലീസിന് കൈമാറുന്നുണ്ട് എന്ന കാര്യവും പുറത്തുവരുന്നുണ്ട്.

ഇതിൻ്റെ വൈരാഗ്യം ആണോകൊലപാതകത്തിന് പിന്നിൽ എന്നസംശയം ഉയരുന്നുണ്ട്.ഇത്തരം സംശയങ്ങളെല്ലാം നിലനിൽക്കുന്ന സാഹചര്യത്തിൽ പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

ഫോറൻസിക്ക് വിഭാഗവും വിരൽ അടയാള വിദഗ്ധരുംസ്ഥലത്തെത്തും.ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.