എംഡിഎംഎയുമായി മൂന്നുപേർ പോലീസിന്റെ പിടിയിലായി.

MTV News 0
Share:

കോഴിക്കോട് :പേരാമ്പ്രയിൽ എംഡിഎംഎയുമായി മൂന്നുപേർ പോലീസിന്റെ പിടിയിലായി.കക്കട്ടിൽ ചേരാപുരം പുത്തൻപുരയിൽ മുഹമ്മദ് തസ്നീം (34),കക്കട്ടിൽ ചേരാപുരം പിലാക്കൂൽ സിറാജ് (42),ബാംഗ്ലൂർ തച്ചക്കര മുഹമ്മദ് യാസീൻ (24)എന്നിവരെയാണ് കോഴിക്കോട് റൂറൽ ഡാൻസാഫിൻ്റെയുംപേരാമ്പ്ര പോലീസിന്റെയും നേതൃത്വത്തിൽ പിടികൂടിയത്.ഇവരിൽനിന്ന് വപണിയിൽ ഒന്നേമുക്കാൽ ലക്ഷം രൂപയോളം വില വരുന്ന

51.432 ഗ്രാംഎംഡി എം എയുംഎട്ടര ലക്ഷം രൂപയും പിടികൂടി.കൂടാതെ ലഹരി കൊണ്ടുവന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു.ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് കൊണ്ടുവരികയായിരുന്നുപിടികൂടിയ എം ഡിഎം എ. കോഴിക്കോട്,വയനാട്, മലപ്പുറം ജില്ലകളിലെ രാസ ലഹരി വിതരണ ശൃംഖലയിലെ പ്രധാനികളാണ് പിടിയിലായ മൂന്നുപേരും.

ഏറെനാളായി ഇവർ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.മുൻപ് വിദേശത്തായിരുന്ന തസ്നി സാമ്പത്തികമായി തകർന്നതിനെ തുടർന്ന് പെട്ടെന്ന് പണം ഉണ്ടാക്കാനായി ലഹരി വില്പനതുടങ്ങുകയായിരുന്നു.ലഹരി വിതരണത്തിന്

ആഡംബര കാറുകൾ വാടകക്ക് എടുത്തും യുവതികളെയും ചെറുപ്പക്കാരെയും ലഹരി ശൃംഖലയിൽ ചേർത്തും വിൽപ്പന നടത്തുകയാണ് ഇവരുടെ രീതി.നിരവധിതവണ സ്ത്രീകളെ കരിയർമാരായി ഉപയോഗിച്ചതായി പോലീസിന് വ്യക്തമായിട്ടുണ്ട്.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു.

വരും ദിവസങ്ങളിലും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള കർശന പരിശോധന തുടരുമെന്ന് നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ഉത്തംദാസ് അറിയിച്ചു.

Share:
കോഴിക്കോട് :പേരാമ്പ്രയിൽ എംഡിഎംഎയുമായി മൂന്നുപേർ പോലീസിന്റെ പിടിയിലായി.കക്കട്ടിൽ ചേരാപുരം പുത്തൻപുരയിൽ മുഹമ്മദ് തസ്നീം (34),കക്കട്ടിൽ ചേരാപുരം പിലാക്കൂൽ സിറാജ് (42),ബാംഗ്ലൂർ തച്ചക്കര മുഹമ്മദ് യാസീൻ (24)എന്നിവരെയാണ് കോഴിക്കോട് റൂറൽ ഡാൻസാഫിൻ്റെയുംപേരാമ്പ്ര പോലീസിന്റെയും നേതൃത്വത്തിൽ പിടികൂടിയത്.ഇവരിൽനിന്ന് വപണിയിൽ ഒന്നേമുക്കാൽ ലക്ഷം രൂപയോളം വില വരുന്ന 51.432 ഗ്രാംഎംഡി എം എയുംഎട്ടര ലക്ഷം രൂപയും പിടികൂടി.കൂടാതെ ലഹരി കൊണ്ടുവന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു.ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് കൊണ്ടുവരികയായിരുന്നുപിടികൂടിയ എം ഡിഎം എ. കോഴിക്കോട്,വയനാട്, മലപ്പുറം ജില്ലകളിലെ രാസ ലഹരി വിതരണ ശൃംഖലയിലെ...എംഡിഎംഎയുമായി മൂന്നുപേർ പോലീസിന്റെ പിടിയിലായി.