
കോഴിക്കോട് :പെരുമണ്ണക്ക് സമീപം പാറമ്മലിൽ പാലുമായി വരികയായിരുന്ന പിക്കപ്പ് വാനിൽ മിനി ബസ് ഇടിച്ച്അപകടം സംഭവിച്ചു.പള്ളിത്താഴം ഭാഗത്തുനിന്നും പെരുമണ്ണയിലേക്ക് വരികയായിരുന്ന ബസ് നിർത്തിയിട്ട ഓട്ടോറിക്ഷയെ മറികടക്കാനുള്ള ശ്രമത്തിൽ
എതിർ ദിശയിൽ വരികയായിരുന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിന്റെ മുൻവശം പൂർണമായും തകർന്നു.പിക്കപ്പ് വാനിന്റെ ക്യാബിനിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഓടിയെത്തിയ നാട്ടുകാരാണ് ക്യാബിനിൽ നിന്നും പുറത്തെത്തിച്ചത്.ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.അപകടത്തിൽ ബസിന്റെ ഒരു ഭാഗവും തകർന്നിട്ടുണ്ട്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)