ലാഭവും ആസ്തി നിലവാരവും മെച്ചപ്പെട്ടു; വലിയ മുന്നേറ്റത്തിന് ഒരുങ്ങി പഞ്ചാബ് നാഷണല്‍ ബാങ്ക്

MTV News 0
Share:

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ മികച്ച 100 ബാങ്കുകളുടെ പട്ടികയില്‍ ഇടം നേടുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക്. വേഗത്തിലുള്ള വായ്പാ വളര്‍ച്ചയും പുതിയ ബിസിനസ് മേഖലകളിലേക്കുള്ള വ്യാപനവും വഴി ബാലന്‍സ് ഷീറ്റ് ശക്തിപ്പെടുത്താനാണ് ബാങ്കിന്റെ നീക്കം. നിലവില്‍ ഇന്ത്യയിലെ മൂന്നാമത്തെ വലിയ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്.വളര്‍ച്ച, ലാഭക്ഷമത, ആസ്തി നിലവാരം എന്നിവയിലെ മുന്നേറ്റം കണക്കിലെടുക്കുമ്പോള്‍ ബാങ്കിന് മികച്ച വളര്‍ച്ചയും ഉയര്‍ന്ന മൂല്യനിര്‍ണയവും ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് പിഎന്‍ബി സിഇഒ അശോക് ചന്ദ്ര പറഞ്ഞു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായ ഇന്ത്യയില്‍ വന്‍കിട അടിസ്ഥാന സൗകര്യ, വ്യവസായ പദ്ധതികള്‍ക്ക് ധനസഹായം നല്‍കാന്‍ കഴിയുന്ന ശക്തമായ വലിയ ബാങ്കുകള്‍ രൂപീകരിക്കാനുള്ള സാധ്യതകള്‍ ഇന്ത്യന്‍ അധികൃതര്‍ പരിശോധിച്ചുവരികയാണ്.നിലവില്‍ ആസ്തിയുടെ അടിസ്ഥാനത്തില്‍ ലോകത്തെ മികച്ച 100 ബാങ്കുകളില്‍ ഇടം നേടിയിട്ടുള്ള ഇന്ത്യന്‍ ബാങ്കുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സ്വകാര്യ മേഖലയിലെ എച്ച്ഡിഎഫ്‌സി ബാങ്കും മാത്രമാണ്. ബ്ലൂംബെര്‍ഗ് ഡാറ്റ പ്രകാരം പഞ്ചാബ് നാഷണല്‍ ബാങ്ക് ലോകത്തിലെ ഏറ്റവും വലിയ 125 ബാങ്കുകളില്‍ ഒന്നാണ്.കഴിഞ്ഞ പത്തു വര്‍ഷത്തിലെ കോര്‍പ്പറേറ്റ് വായ്പാ പ്രതിസന്ധിയില്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട ബാങ്കുകളില്‍ ഒന്നായിരുന്ന പിഎന്‍ബി. ഇപ്പോള്‍ മോശം വായ്പകള്‍ കുറച്ച് ഉയര്‍ന്ന വരുമാനം നല്‍കുന്ന ബിസിനസ് മേഖലകളിലേക്ക് ശ്രദ്ധ തിരിക്കുകയാണ് ബാങ്ക്.ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ബാങ്കിന്റെ അറ്റാദായം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് മടങ്ങിലധികം ഉയര്‍ന്ന് 52.5 ബില്യണ്‍ രൂപയായി. ജൂണ്‍ അവസാനം ബാങ്കിന്റെ ബാലന്‍സ് ഷീറ്റ് ഏകദേശം 9% വാര്‍ഷിക വളര്‍ച്ചയോടെ 19.90 ട്രില്യണ്‍ രൂപയായി. വായ്പാ പുസ്തകവും ആസ്തി അടിത്തറയും വികസിപ്പിച്ച് 2030ഓടെ ഇത് 48 ട്രില്യണ്‍ രൂപയായി ഉയരുമെന്നാണ് അശോക് ചന്ദ്ര പ്രതീക്ഷിക്കുന്നത്.റീട്ടെയില്‍ വായ്പകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം, ഇപ്പോള്‍ കോര്‍പ്പറേറ്റ് വായ്പകളിലേക്കും പ്രോജക്ട് ഫിനാന്‍സിലേക്കും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പിഎന്‍ബി.നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് പ്രതീക്ഷിക്കുന്ന 13% വായ്പാ വളര്‍ച്ച കോര്‍പ്പറേറ്റ് ഫിനാന്‍സിനുള്ള ആവശ്യകതയും പ്രോജക്ട് വായ്പകളുടെ വര്‍ധനയും വഴി കൈവരിക്കുമെന്ന് സിഇഒ വ്യക്തമാക്കി. ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ നിക്ഷേപ ചക്രം വീണ്ടും സജീവമാകുന്നതിന്റെ സൂചനകളാണ് ഈ നീക്കങ്ങള്‍ നല്‍കുന്നത്. കഴിഞ്ഞ പാദത്തില്‍ നിരവധി സ്വകാര്യ ബാങ്കുകള്‍ കോര്‍പ്പറേറ്റ് വായ്പകളില്‍ ഇരട്ട അക്ക വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.

Share:
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ മികച്ച 100 ബാങ്കുകളുടെ പട്ടികയില്‍ ഇടം നേടുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക്. വേഗത്തിലുള്ള വായ്പാ വളര്‍ച്ചയും പുതിയ ബിസിനസ് മേഖലകളിലേക്കുള്ള വ്യാപനവും വഴി ബാലന്‍സ് ഷീറ്റ് ശക്തിപ്പെടുത്താനാണ് ബാങ്കിന്റെ നീക്കം. നിലവില്‍ ഇന്ത്യയിലെ മൂന്നാമത്തെ വലിയ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്.വളര്‍ച്ച, ലാഭക്ഷമത, ആസ്തി നിലവാരം എന്നിവയിലെ മുന്നേറ്റം കണക്കിലെടുക്കുമ്പോള്‍ ബാങ്കിന് മികച്ച വളര്‍ച്ചയും ഉയര്‍ന്ന മൂല്യനിര്‍ണയവും ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് പിഎന്‍ബി സിഇഒ അശോക് ചന്ദ്ര പറഞ്ഞു. ലോകത്തിലെ ഏറ്റവും...ലാഭവും ആസ്തി നിലവാരവും മെച്ചപ്പെട്ടു; വലിയ മുന്നേറ്റത്തിന് ഒരുങ്ങി പഞ്ചാബ് നാഷണല്‍ ബാങ്ക്