
വേനപ്പാറ ലിറ്റില്‍ ഫ്ളവര്‍ യു.പി സ്കൂളിലെ വിദ്യാവനം മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു
കേരള വനം വകുപ്പ് ഉത്തരമേഖല സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുവമ്പാടി വേനപ്പാറ ലിറ്റില്‍ ഫ്ളവര്‍ യു.പി സ്കൂളില്‍ ആരംഭിച്ച വിദ്യാവനം-ജൈവ വൈവിധ്യ പാര്‍ക്കിന്റെ ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ നിര്‍വഹിച്ചു. സി.കെ കാസിം എം.എല്‍.എ അധ്യക്ഷനായി. മുക്കം നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ. കെ.പി ചാന്ദ്നി മുഖ്യാതിഥിയായി. സോഷ്യല്‍ ഫോറസ്ട്രി ഉത്തരമേഖല ഫോറസ്റ്റ്സ് കണ്‍സര്‍വേറ്റര്‍ ആര് കീര്‍ത്തി പദ്ധതി വിശദീകരിച്ചു. മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഫോറസ്റ്റ്സ് കണ്‍സര്‍വേറ്റര്‍ എ.പി ഇംതിയാസ്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എം ജോഷില്‍, വി സന്തോഷ് കുമാര്‍, വി.പി ജയപ്രകാശ്, ഹെഡ്മാസ്റ്റര് ജെയിംസ് ജോഷി, ഫാ. ജോസഫ് വര്‍ഗീസ് പാലക്കാട്ട്, സത്യപ്രഭ, കെ നീതു, ഫാ. സജി മങ്ങരയില്‍, സുനിത മാത്യു, ടി ദീപ്തി, ആന്റണി ഫ്രാന്‍സിസ്, മഹേഷ് കെ. ബാബു, കെ.എന്‍ ദിവ്യ തുടങ്ങിയവര്‍ സംസാരിച്ചു. സ്കൂള്‍, കോളേജ് വിദ്യാര്‍ഥികളില്‍ പാരിസ്ഥിതികാവബോധം വളര്‍ത്തുന്നതിനായി ഫോറസ്ട്രി ക്ലബ് വഴി വിദ്യാലയങ്ങളില്‍ ചുരുങ്ങിയത് അഞ്ച് സെന്റ് സ്ഥലത്ത് ചെറുവനത്തിന്റെ മാതൃകയില്‍ തയാറാക്കുന്ന ഹരിത സങ്കേതങ്ങളാണ് വിദ്യാവനം.
© Copyright - MTV News Kerala 2021





View Comments (0)