കൊല ചെയ്ത കേസിൽപ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

MTV News 0
Share:

കോഴിക്കോട് :പെരുമണ്ണ മുണ്ടു പാലത്തെ വാടക വീട്ടിൽ വച്ച് ഇരിങ്ങല്ലൂർപുല്ലൂക്ക് ചാലിൽ ഷെരീഖ്അഹമ്മദ് (33) നെ കൊല ചെയ്ത കേസിൽപ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഇരിങ്ങല്ലൂർ ഹാജിറ മൻസിൽ മുഹമ്മദ് അഷ്റഫ് (38) നെയാണ്പന്തീരാങ്കാവ്പോലീസ് അറസ്റ്റ് ചെയ്തത്.പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതോടെയാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ മുഹമ്മദ് അഷ്റഫ് സുഹൃത്തായ ഷെരീഖിനെ താൻ തലക്കടിച്ച് കൊലപ്പെടുത്തി എന്ന്പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി അറിയിച്ചിരുന്നു.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പെരുമണ്ണ പുത്തൂർ മഠത്തിന് സമീപം സരിഗ ബസ്റ്റോപ്പിനോട് ചേർന്ന് വീട്ടിനുള്ളിൽ ഷെരീഖിന്റെ മൃതദേഹം കണ്ടെത്തി.ഇരുവരും തമ്മിൽ ഉണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പോലീസ് നൽകുന്ന വിവരം.

പ്രതി കൈയിൽ കരുതിയിരുന്ന സ്റ്റീൽവടി ഉപയോഗിച്ചാണ് ഷെരീഖിനെമർദ്ദിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.ഇതാണ് മരണകാരണമെന്നാണ് സൂചന.

ഈ സ്റ്റീൽ വടിയും പോലീസ് കണ്ടെത്തി.പ്രതിയുടെ ദേഹ പരിശോധന നടത്തിയതിൽ നിന്നും മെത്ത ഫിറ്റമിനും കണ്ടെത്തി.

അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

Share:
കോഴിക്കോട് :പെരുമണ്ണ മുണ്ടു പാലത്തെ വാടക വീട്ടിൽ വച്ച് ഇരിങ്ങല്ലൂർപുല്ലൂക്ക് ചാലിൽ ഷെരീഖ്അഹമ്മദ് (33) നെ കൊല ചെയ്ത കേസിൽപ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇരിങ്ങല്ലൂർ ഹാജിറ മൻസിൽ മുഹമ്മദ് അഷ്റഫ് (38) നെയാണ്പന്തീരാങ്കാവ്പോലീസ് അറസ്റ്റ് ചെയ്തത്.പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതോടെയാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ മുഹമ്മദ് അഷ്റഫ് സുഹൃത്തായ ഷെരീഖിനെ താൻ തലക്കടിച്ച് കൊലപ്പെടുത്തി എന്ന്പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി അറിയിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പെരുമണ്ണ പുത്തൂർ മഠത്തിന്...കൊല ചെയ്ത കേസിൽപ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.