
വാഹനാപകടത്തിൽവീട്ടമ്മ മരിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം മേലേ മൂഴിക്കലിൽ വാഹനാപകടത്തിൽവീട്ടമ്മ മരിച്ചു.
മൂഴിക്കൽ സ്വദേശിനിയായ പുറംതൊടികയിൽ റസിയ (60 )ആണ് മരിച്ചത്.ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം സംഭവിച്ചത്.
മെക് സെവൻ പരിശീലനത്തിന് ചെറുവറ്റയിലേക്ക് പോകുന്നതിനിടയിൽ റോഡ് മുറിച്ചുകിടക്കുമ്പോൾ കുന്ദമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന ഥാർ ജീപ്പ് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഇവരെ ഉടൻതന്നെ കോഴിക്കോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)