
കോഴിക്കോട് : പുഷ്പ ജംഗ്ഷന് സമീപം ഫ്രാൻസിസ് റോഡ്ഓവർ ഫ്രിഡ്ജിന് താഴെ സ്വകാര്യ ബസ് പാലത്തിൻ്റെ അടിഭാഗത്ത്ഇടിച്ച് കയറി.മെഡിക്കൽ കോളേജ് കരുവൻതുരുത്തി
റൂട്ടിലോടുന്ന സ്വകാര്യബസാണ് അപകടത്തിൽ പെട്ടത്.മറ്റൊരു ബസുമായിമത്സര ഓട്ടം നടത്തിയതാണ് അപകടത്തിന് കാരണമെന്നാണ് പുറത്തുവരുന്ന വിവരം.ഫ്രാൻസിസ് റോഡ്ഓവർ ബ്രിഡ്ജിന് താഴെയുള്ള വീതി കുറഞ്ഞ റോഡിലൂടെ
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് അതിവേഗതയിൽ എത്തിയ ബസ്പെട്ടെന്ന് നിയന്ത്രണം വിട്ട് ഓവർ ബ്രിഡ്ജിന്റെ താഴെയുള്ള ഭീമിൽ ഇടിച്ച് കയറുകയായിരുന്നു.അപകടത്തിൽ ബസിന്റെ മുൻവശം പൂർണമായും തകർന്നു.അപകടം സംഭവിക്കുന്ന സമയത്ത് സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ ബസിൽ ഉണ്ടായിരുന്നെങ്കിലും ആരും കാര്യമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)