പരീക്ഷ ക്രമക്കേടുകള്‍ക്ക് ശിക്ഷയും പിഴയും; പ്രതിപക്ഷ ബഹളത്തിനുമിടെ പരീക്ഷാ ഭേദഗതി ബില്ല് പാസാക്കി

MTV News 0
Share:

പ്രതിപക്ഷ പ്രതിഷേധത്തിനും ബഹളത്തിനുമിടെ പരീക്ഷാ ഭേദഗതി ബില്ല് പാസാക്കി ലോക്സഭ. പരീക്ഷ ക്രമക്കേടുകളിൽ ശിക്ഷയും പിഴയും വർധിപ്പിക്കുന്ന ബില്ല് ശബ്ദവോട്ടോടെയാണ് പാസാക്കിയത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പ്രസംഗം പൂർത്തീകരിക്കാൻ അനുവദിക്കാതെയായിരുന്നു സഭ ബിൽ പാസാക്കലിലേക്ക് കടന്നത്. ഇഡിയറ്റ് പരാമർശത്തെ ചൊല്ലിയും അമിത് ഷാക്കെതിരായ വിമർശനത്തെ ചൊല്ലിയും ലോക്സഭയില്‍ ബഹളം ഉയര്‍ന്നു.പരീക്ഷ ഭേദഗതി ബിൽ ചർച്ചകൾക്കിടെ വിദ്യാർത്ഥി സമരത്തിന് നേരെ വിവിധയിടങ്ങളിൽ ഉണ്ടായ പൊലീസ് അതിക്രമം പരാമർശിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വെടിവെയ്ക്കാൻ നിർദേശിച്ചത് ആഭ്യന്തരമന്ത്രി അമിത് ഷാ ആണെന്ന ഗുരുതരമായ ആരോപണമുയർത്തി. ഇതോടെ ശക്തമായ പ്രതിഷേധവുമായി ഭരണപക്ഷം എഴുന്നേറ്റു. രാഹുൽ നുണ പറയുന്നെന്നും പ്രസ്താവന പിൻവലിക്കണമെന്നും പാർലമെന്‍ററി കാര്യമന്ത്രി കിരൺ റിജ്ജു ആവശ്യപ്പെട്ടു. രാഹുൽ ഒന്നുകിൽ അമിത് ഷായോ അല്ലെങ്കിൽ നരേന്ദ്രമോദിയോ നിർദേശം നൽകാതെ പൊലീസ് വെടിവെയ്ക്കിലെന്ന് പറഞ്ഞതോടെ സഭ വീണ്ടും ബഹളത്തിൽ മുങ്ങി.

Share:
പ്രതിപക്ഷ പ്രതിഷേധത്തിനും ബഹളത്തിനുമിടെ പരീക്ഷാ ഭേദഗതി ബില്ല് പാസാക്കി ലോക്സഭ. പരീക്ഷ ക്രമക്കേടുകളിൽ ശിക്ഷയും പിഴയും വർധിപ്പിക്കുന്ന ബില്ല് ശബ്ദവോട്ടോടെയാണ് പാസാക്കിയത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പ്രസംഗം പൂർത്തീകരിക്കാൻ അനുവദിക്കാതെയായിരുന്നു സഭ ബിൽ പാസാക്കലിലേക്ക് കടന്നത്. ഇഡിയറ്റ് പരാമർശത്തെ ചൊല്ലിയും അമിത് ഷാക്കെതിരായ വിമർശനത്തെ ചൊല്ലിയും ലോക്സഭയില്‍ ബഹളം ഉയര്‍ന്നു.പരീക്ഷ ഭേദഗതി ബിൽ ചർച്ചകൾക്കിടെ വിദ്യാർത്ഥി സമരത്തിന് നേരെ വിവിധയിടങ്ങളിൽ ഉണ്ടായ പൊലീസ് അതിക്രമം പരാമർശിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വെടിവെയ്ക്കാൻ നിർദേശിച്ചത് ആഭ്യന്തരമന്ത്രി...പരീക്ഷ ക്രമക്കേടുകള്‍ക്ക് ശിക്ഷയും പിഴയും; പ്രതിപക്ഷ ബഹളത്തിനുമിടെ പരീക്ഷാ ഭേദഗതി ബില്ല് പാസാക്കി