ട്രെയിനിൽ ഉച്ചത്തിൽ പാട്ടും ഫോൺവിളിയും വേണ്ട; ലംഘിച്ചാൽ പിഴയും തടവും

MTV News 0
Share:

ട്രെയിൻ യാത്രയ്ക്കിടെ ഉച്ചത്തിൽ പാട്ട് കേൾക്കുകയോ ഫോണിൽ സംസാരിക്കുകയോ ചെയ്യുന്നവർ ശ്രദ്ധിക്കുക. സഹയാത്രികർക്ക് ശല്യമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ നടപടി കർശനമാക്കാൻ ദക്ഷിണ റെയിൽവേ നിർദേശം നൽകി.ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും ഉച്ചത്തിൽ പാട്ടുകളും വീഡിയോകളും പ്ലേ ചെയ്യുന്നതും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ സംസാരിക്കുന്നതും തടയുകയാണ് ലക്ഷ്യം. യാത്രക്കാരെ ബോധവത്കരിക്കുന്നതിനായി പ്രാദേശിക ഭാഷകൾ, ഹിന്ദി, ഇംഗ്ലീഷ് എന്നിവയിൽ അറിയിപ്പുകൾ നൽകാനും നോട്ടീസുകൾ പ്രദർശിപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.റെയിൽവേ നിയമത്തിലെ 145-ാം വകുപ്പ് പ്രകാരം ശല്യമുണ്ടാക്കുന്ന യാത്രക്കാർക്കെതിരെ നടപടിയെടുക്കാം. നിയമലംഘനത്തിന്റെ സാഹചര്യത്തിൽ പിഴ, തടവ് ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. റെയിൽവേ ജീവനക്കാരന്റെ നിർദേശം അവഗണിച്ച് ശല്യം തുടരുന്നവർക്ക് ആറുമാസം വരെ തടവോ 5,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.മൊബൈൽ ഫോണിൽ പാട്ട് കേൾക്കുന്നതും വീഡിയോകൾ കാണുന്നതും നിരോധിക്കുകയല്ല റെയിൽവേയുടെ ലക്ഷ്യം. പകരം, ഇയർഫോൺ ഉപയോഗിക്കാനും ഫോൺവിളികൾക്കിടെ ശബ്ദം നിയന്ത്രിക്കാനും യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.സഹയാത്രികരുടെ യാത്രാസുഖവും സമാധാനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ബോധവത്കരണവും നിയമനടപടികളും ശക്തമാക്കുന്നത്.

Share:
ട്രെയിൻ യാത്രയ്ക്കിടെ ഉച്ചത്തിൽ പാട്ട് കേൾക്കുകയോ ഫോണിൽ സംസാരിക്കുകയോ ചെയ്യുന്നവർ ശ്രദ്ധിക്കുക. സഹയാത്രികർക്ക് ശല്യമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ നടപടി കർശനമാക്കാൻ ദക്ഷിണ റെയിൽവേ നിർദേശം നൽകി.ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും ഉച്ചത്തിൽ പാട്ടുകളും വീഡിയോകളും പ്ലേ ചെയ്യുന്നതും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ സംസാരിക്കുന്നതും തടയുകയാണ് ലക്ഷ്യം. യാത്രക്കാരെ ബോധവത്കരിക്കുന്നതിനായി പ്രാദേശിക ഭാഷകൾ, ഹിന്ദി, ഇംഗ്ലീഷ് എന്നിവയിൽ അറിയിപ്പുകൾ നൽകാനും നോട്ടീസുകൾ പ്രദർശിപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.റെയിൽവേ നിയമത്തിലെ 145-ാം വകുപ്പ് പ്രകാരം ശല്യമുണ്ടാക്കുന്ന യാത്രക്കാർക്കെതിരെ നടപടിയെടുക്കാം. നിയമലംഘനത്തിന്റെ സാഹചര്യത്തിൽ പിഴ, തടവ്...ട്രെയിനിൽ ഉച്ചത്തിൽ പാട്ടും ഫോൺവിളിയും വേണ്ട; ലംഘിച്ചാൽ പിഴയും തടവും