
മാസത്തിലെ അവസാന ദിവസവും സ്വർണവില മുകളിലേക്ക്: പവന്‍ വില ഒരിക്കല്‍ കൂടെ 1,06,000 കടന്നു
സംസ്ഥാനത്ത് ഇന്നും സ്വർണവിലയില്‍ മുന്നേറ്റം . 22 കാരറ്റ് സ്വർണം ഗ്രാമിന് 25 രൂപ വർധിച്ച് 13,255 രൂപയിലെത്തി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,06,040 രൂപയായി ഉയർന്നു. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 27 രൂപ വർധിച്ച് 14,460 രൂപയും 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപ വർധിച്ച് 10,845 രൂപയുമാണ് ഇന്നത്തെ നിരക്ക്.ആഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെയുള്ള തുക കൂടി നല്‍കേണ്ടി വരും. ഉദാഹരണത്തിന് 5% പണിക്കൂലിയും 3% ജിഎസ്ടിയും കണക്കാക്കിയാൽ ഒരു പവൻ 22 കാരറ്റ് സ്വർണാഭരണം വാങ്ങാൻ ഇന്ന് ഏകദേശം 1,14,682 രൂപ ചെലവാകും. ഇതിൽ വില്‍പ്പന വിലയായ 1,06,040 രൂപയ്ക്ക് പുറമേ 5,302 രൂപ പണിക്കൂലിയായും 3,340 രൂപ ജിഎസ്ടിയായും വരും. ഇതിനും പുറമെ ചെറിയൊരു തുക ഹാള്‍മാർക്കിങ് ചാർജ് ആയും നല്‍കേണ്ടി വരും.
© Copyright - MTV News Kerala 2021




View Comments (0)