കോമൺവെൽത്ത് ഗെയിംസ്; ഡിസ്‌കസ് ത്രോയില്‍ വെങ്കലവുമായി സീമ കാലിരാംന

MTV News 0
Share:

കോമൺവെൽത്ത് ഗെയിംസ് 2026 ൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ. വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ സീമ കാലിരാംന വെങ്കല മെഡല്‍ നേടി. 58.65 മീറ്റര്‍ ദൂരം എറിഞ്ഞാണ് സീമ വെങ്കലം ഉറപ്പിച്ചത്.ഇന്ത്യയുടെ തന്നെ നിധി റാണിയുമായി നടന്ന കടുത്ത പോരാട്ടത്തിനൊടുവിലാണ് സീമ മൂന്നാം സ്ഥാനം നേടിയത്. 57.10 മീറ്റര്‍ ദൂരമാണ് നിധി റാണി എറിഞ്ഞത്.ജമൈക്കയുടെ സമന്ത ഹാളിനാണ് ഈ ഇനത്തില്‍ സ്വര്‍ണം. 61.66 മീറ്റർ ആണ് ദൂരം. കാനഡയുടെ ജൂലിയ ടങ്ക്‌സ് 60.67 മീറ്റർ എറിഞ്ഞ് വെള്ളി നേടി.എട്ടാം ദിനം അവസാനിക്കുമ്പോള്‍ 3 സ്വര്‍ണവും 10 വെള്ളിയും 4 വെങ്കലവും ഉള്‍പ്പെടെഇന്ത്യ 17 മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. മെഡല്‍ പട്ടികയില്‍ നിലവില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ. 110 മെഡലുകളുമായി ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ട്, കാനഡ, സ്‌കോട്ട്‌ലന്‍ഡ്, നൈജീരിയ എന്നിവയാണ് ആദ്യ അഞ്ചിലുള്ള മറ്റ് ടീമുകള്‍.