
കൂടരഞ്ഞി പൂവാറൻതോടിൽ ഉരുൾപൊട്ടിയതായി സംശയം; പുഴകളിൽ ചെളിവെള്ളം, ജാഗ്രതാ നിർദേശം
കൂടരഞ്ഞി പൂവാറൻതോട് ഉൾവനത്തിൽ ഉരുൾപൊട്ടിയതായി സംശയം. മലയോര മേഖലയിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് താഴ്വരയിലെ പുഴകളിലും തോടുകളിലും വൻതോതിൽ ചെളിയും മണ്ണും നിറഞ്ഞ വെള്ളം ഒഴുക്കുവെള്ളമായി എത്തുന്നുണ്ട്.സംഭവത്തിന്റെ പശ്ചാത്തലത്തിൽ പുഴയോരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അറിയിച്ചു. ആരും പുഴകളിൽ ഇറങ്ങരുതെന്നും അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ ഉള്ളവർ മാറിത്താമസിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)