
മോഷണ ശ്രമത്തിനിടെ ഇതര സംസ്ഥാന യുവാവ് പിടിയിൽ . ഝാർഖണ്ഡ് സ്വദേശി ഔസാങ്ഖാൻ (31) ആണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ മൂഴിക്കൽ ജുമാ മസ്ജിദിന് സമീപം കൊടമ്പാട്ടിൽ സുരേഷിന്റെ വീടിന്റെ പിറകുവശം വാതിൽ ഇടിച്ചു തകർത്തു അകത്തുകയറിയ പ്രതി അകത്തുണ്ടായിരുന്ന എൺപതുകാരി കമലമ്മയെ ആക്രമിച്ചു. ആളുകൾ എത്തുമ്പോഴേക്കും പ്രതി ഓടിമറഞ്ഞിരുന്നു. സമീപ വാസികളുടെ തിരച്ചിലിനിടെ മറ്റൊരു വീട്ടിൽ നിന്ന് പ്രതിയെ കണ്ടെത്തുകയായിരുന്നു. കമലമ്മ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. പ്രതിയുടെ തലക്കേറ്റ മുറിവിൽ നിന്നുള്ള രക്തത്തുള്ളികൾ വീടിനകത്തുണ്ട്. പ്രതി നാട്ടിൽ നിന്ന് എത്തിയിട്ട് മൂന്നു ദിവസമേ ആയിട്ടുള്ളൂവെന്ന് ചേവായൂർ പൊലീസ് പറഞ്ഞു. കൂടുതൽ ചോദ്യം ചെയ്തുവരുകയാണ്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)