
മഴ തുടരുന്നു, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
സംസ്ഥാനത്ത് ഇന്നും മഴ തുടരും. എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. യെല്ലോ അലേർട്ടാണ് ജില്ലകളില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.വടക്കന്‍ ജില്ലകളില്‍ അതിജാഗ്രത തുടരുകയാണ്. കണ്ണൂരും കോഴിക്കോടും ഇടവിട്ട് മഴ തുടരുന്നുണ്ട്. ശബരിമല ഉള്‍പ്പെടെ പത്തനംതിട്ടയുടെ കിഴക്കന്‍ മേഖലകളിലും മഴ തുടരുന്നുണ്ട്. പമ്പയാറിലെ ജലനിരപ്പ് ഉയരുകയാണ്. ഇടുക്കിയില്‍ ഇന്നലെ രാത്രി ആരംഭിച്ച മഴയ്ക്ക് ശമനമായിട്ടില്ല.പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രത തുടരുകയാണ്. പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്നു. മൂഴിയാര്‍ ഡാം തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് മുന്നറിയപ്പ് നല്‍കിയിട്ടുണ്ട്. മന്ത്രി പി സി വിഷ്ണുനാഥിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. വീടുകളിലെ ഒന്നാം നിലയില്‍ താമസിക്കുന്നവര്‍ ഉടന്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. രക്ഷാദൗത്യത്തിന് കൊല്ലത്തു നിന്നും ആലപ്പുഴയില്‍ നിന്നും മത്സ്യത്തൊഴിലാളികളെ പത്തനംതിട്ടയില്‍ എത്തിക്കും.കോഴിക്കോട് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകളും കാൽ അടി വീതം തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. കുറ്റ്യാടി പുഴയിൽ നിലവിലുള്ള ജലനിരപ്പിൽ നിന്ന് ഏകദേശം 30 സെ.മീ. മുതൽ 150 സെ.മീ. വരെ വെള്ളം ഉയർന്നേക്കാം. 30 ദുരിതാശ്വാസ ക്യാമ്പുകളിലായി 862 പേരെ മാറ്റിപ്പാർപ്പിച്ചു.
© Copyright - MTV News Kerala 2021





View Comments (0)