
വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ പ്രകാശൻ കെ.ജി.യെ (56) കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തുനിന്നും കാണാനില്ലെന്ന് പരാതി. ജൂലായ് 29 മുതൽ ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. വയനാട് സുൽത്താൻ ബത്തേരി കിടങ്ങനാട് സ്വദേശിയായ പ്രകാശൻ, കല്ലുമോളിൽ വീട്ടിൽ ഗോവിന്ദന്റെ മകനാണ്. 180 സെന്റീമീറ്റർ ഉയരമുള്ള ഇദ്ദേഹം കറുത്ത് മെലിഞ്ഞ ശരീരപ്രകൃതിയോട് കൂടിയ വ്യക്തിയാണ്. മലയാളം, തമിഴ് എന്നീ ഭാഷകൾ ഇദ്ദേഹത്തിന് സംസാരിക്കാനറിയാം.സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)