
കോഴിക്കോട് ആനക്കൊമ്പ് കടത്ത് സംഘത്തിലെ അഞ്ച് പേർ പിടിയിൽ. കക്കോടി പാലം ഭാഗത്ത് നിന്നാണ് പ്രതികളെ വനംവകുപ്പ് പിടികൂടിയത്. ആനക്കൊമ്പും കസ്റ്റഡിയിലെടുത്തു. കോഴിക്കോട് സ്വദേശികളായ ദിൽഷാദ്, പരീദ്, വിൻസന്റ്, അസീൽ, മുഹമ്മദ് റിഫാൻ എന്നിവരാണ് പിടിയിലായതെന്നാണ് വിവരം.വനം വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. കോഴിക്കോട് ഫ്ലൈയിങ് സ്ക്വാഡും താമരശേരി റേഞ്ച് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ കക്കോടിയിലെ ഒരു വീട്ടിൽ നിന്ന് ആനക്കൊമ്പ് കണ്ടെത്തുകയായിരുന്നു.12 കിലോ ഭാരമുള്ള ആനക്കൊമ്പാണ് കണ്ടെത്തിയത്. ആനക്കൊമ്പ് എവിടെനിന്നാണ് കോഴിക്കോട്ടെത്തിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. അന്വേഷണം പുരോഗമിക്കുകയാണ്.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)