വെങ്ങളം കാട്ടിലപ്പീടികയിൽ മാർബിൾ ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു

MTV News 0
Share:

വെങ്ങളം കാട്ടിലപ്പീടികയിൽ ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ മാർബിൾ ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു. വാകയാട് സ്വദേശി ഷിബി (42) ആണ് മരിച്ചത്. അപകടത്തിൽ മറ്റൊരു തൊഴിലാളിയായ മന്ദങ്കാവ് സ്വദേശി ഷെറിൻ ലാൽ (34) ന് ഗുരുതരമായി പരിക്കേറ്റു.പുതുതായി നിർമ്മിക്കുന്ന വീട്ടിലേക്ക് മാർബിൾ ഇറക്കുന്നതിനിടെയാണ് അപകടം. മാർബിൾ മറിഞ്ഞ് ഇരുവരുടെയും ദേഹത്തേക്ക് വീഴുകയായിരുന്നു. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അപകടം.ഗുരുതരമായി പരിക്കേറ്റ ഷെറിൻ ലാലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷിബിയുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.