
ബാംഗ്ലൂരിൽ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ട് മരിച്ച ജീവനക്കാരുടെ കുടുംബങ്ങൾക്ക് ഗതാഗത മന്ത്രി ധനസഹായം പ്രഖ്യാപിച്ചു
ബാംഗ്ലൂരിൽ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ട് ജീവനക്കാർ മരിച്ച സംഭവത്തിൽ കുടുംബങ്ങൾക്ക് ഗതാഗത മന്ത്രി സി.പി. ജോൺ ധനസഹായം പ്രഖ്യാപിച്ചു. സ്ഥിരം ജീവനക്കാരനായ കണ്ടക്ടർ അരുണിൻ്റെ കുടുംബത്തിന് ഒരു കോടി രൂപയും, താൽക്കാലിക ഡ്രൈവറായ മിഥിലേഷിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപയും നഷ്ടപരിഹാരം നൽകുമെന്ന് കോഴിക്കോട് വാർത്താസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.അപകടത്തെക്കുറിച്ച് സമഗ്രമായ പോസ്റ്റ് ക്രഷ് അന്വേഷണം നടത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. അപകടത്തിൽപ്പെട്ട ബസ്സിന് പഴക്കമില്ലെന്നും നല്ല കണ്ടിഷനിലാണ് പ്രവർത്തിച്ചിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മരിച്ച ജീവനക്കാരുടെ ബന്ധുക്കൾക്ക് ജോലി നൽകുന്ന കാര്യത്തിൽ കെ.എസ്.ആർ.ടി.സി ബോർഡ് ഉചിതമായ തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു. താൽക്കാലിക ജീവനക്കാർ അപകടത്തിൽ മരിച്ചാൽ അവരുടെ ആശ്രിതർക്ക് താൽക്കാലിക ജോലി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനൊപ്പം, യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി ബസ്സുകളുടെ സമയക്രമം കാലോചിതമായി പരിഷ്‌കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
© Copyright - MTV News Kerala 2021





View Comments (0)