
കോഴിക്കോട് ചേവായൂരിൽ ട്രാൻസ്ഫോമറിന് തീപിടിച്ചു; തീ നിയന്ത്രണ വിധേയമാക്കി
ചേവായൂർ മാലൂർകുന്ന് എആർ ക്യാംപ് റോഡിലെ ട്രാൻസ്ഫോമറിൽ നിന്നും ഓയിൽ ലീക്കായി തീപിടിച്ചു. രാവിലെ 11.30നാണ് സംഭവം. വെള്ളിമാടുകുന്ന് അഗ്നിരക്ഷാ നിലയത്തിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.ടി.റഫീഖ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ.വി.തോമസ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ ഫയർഫോഴ്സ് യൂണിറ്റ് തീ നിയന്ത്രണ വിധേയമാക്കി. അഗ്നിരക്ഷാ സേനാംഗങ്ങളായ നിഖിൽ ശ്രീനിവാസൻ, ജമാലുദ്ദീൻ, ഇ.എ.അരുൺ, ഹോം ഗാർഡ് സത്യനാഥൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)