
പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. കണ്ണൂര്‍ പേരാവൂര്‍ സ്വദേശി കളപ്പുരക്കല്‍ വീട്ടില്‍ ജെന്നറ്റ് ജോബി (40) നെയാണ് ടൗണ്‍ പൊലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രതി കഴിഞ്ഞ ദിവസം നഗരത്തിലെ ലോഡ്ജിലേക്ക് വിളിപ്പിക്കുകയും പണം നൽകാമെന്നു പറഞ്ഞു കുട്ടിയെ കൊണ്ടുപോകാന്‍ ശ്രമിക്കുകയുമായിരുന്നു.കുട്ടിയുടെ പരാതിയിൽ ടൗണ്‍പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും പ്രതിയെ ടൗണ്‍ പൊലീസ് സബ് ഇൻസ്പെക്ടർമാരായ ശ്രീജേഷ്, വിഷ്ണു സിറ്റി ക്രൈം സ്കോഡ് അംഗങ്ങളായ കെ. അബ്ദുറഹ്മാൻ, അനീഷ് മുസ്സേൻവീട്, ഷഹീർ പെരുമണ്ണ, രാകേഷ് ചൈതന്യം എന്നിവരടങ്ങുന്ന അന്വേഷണസംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
© Copyright - MTV News Kerala 2021





View Comments (0)