
രണ്ട് മാസത്തിലെ ഉയർന്ന വിലയ്ക്കടുത്തെത്തി സ്വർണവില; സംസ്ഥാനത്ത് സ്വർണവില ഇന്നും കൂടി
സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിക്കുന്നു. ഒരു പവന് 400 രൂപയാണ് ഇന്ന് വർധിച്ചത്. 1,14,160 രൂപയാണ് ഇന്നത്തെ വിപണിവില. ഒരു ഗ്രാമിന് 50 രൂപയാണ് വർധിച്ചത്. 14,270 രൂപയാണ് വിപണിവില. 22 കാരറ്റ് സ്വർണത്തിനും ഇന്ന് വില കൂടി. ഒരു പവന് 424 രൂപയാണ് കൂടിയത്. 1,24,528 രൂപയാണ് വിപണവില. ഗ്രാമിന് 53 രൂപയാണ് വർധിച്ചത്. 15,566 രൂപയാണ് വിപണിവില.രണ്ട് മാസം മുൻപുണ്ടായിരുന്ന ഉയർന്ന നിരക്കിലേക്ക് സ്വർണവില എത്തിയേക്കുമെന്നാണ് ഈ വിലവർധനവ് സൂചിപ്പിക്കുന്നത്. അവസാനമായി സ്വർണവില 1,14,000ത്തിൽ എത്തിനിന്നത് ജൂൺ മാസത്തിലാണ്. അവിടെനിന്ന് പടിപടിയായി സ്വർണവില 1,03,000 വരെ എത്തിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചത്തെ കുതിപ്പാണ് സ്വർണവിലയെ ഇപ്പോൾ വീണ്ടും പഴയ ഉയർന്ന നിരക്കിലേക്ക് എത്തിച്ചിരിക്കുന്നത്. അടുത്ത രണ്ട് മാസത്തോടെ സ്വർണവില 1,30,000 കടന്ന് വീണ്ടും റെക്കോർഡ് ഇടുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
© Copyright - MTV News Kerala 2021





View Comments (0)