
ജില്ലയില്‍ നേത്രദാന പക്ഷാചരണത്തിന് തുടക്കം;സമ്മതപത്രം കൈമാറി പി.കെ ഫിറോസ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു
നേത്രദാന പക്ഷാചരണത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും കട്ടിപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ കട്ടിപ്പാറ ഇസ്ലാഹുല് അഥ്ഫാല് സുന്നി മദ്രസയില്‍ നടന്ന ചടങ്ങില്‍ നേത്രദാന സമ്മതപത്രം കൈമാറി പി.കെ ഫിറോസ് എം.എല്‍.എ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീന ടീച്ചര്‍ അധ്യക്ഷയായി. അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം സുജാത മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി.കെ അഫ്സല് ദിനാചരണ സന്ദേശം നല്കി. എന്‍.പി.സി.ബി നോഡല്‍ ഓഫീസര്‍ അനൂപ് ബാലഗോപാല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നേത്രദാനവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസിന് ജില്ലാ മൊബൈല്‍ ഒഫ്താല്‍മിക് സര്ജന് ഡോ. കെ.ആര് ചിത്ര നേതൃത്വം നല്കി. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രേംജി ജയിംസ്, സ്ഥിരം സമിതി അധ്യക്ഷരായ പി.എസ് സുഫീറ, മുഹമ്മദ് ഷാഹിന്‍, പഞ്ചായത്ത് അംഗങ്ങളായ പി.സി തോമസ്, നസീമ അസീസ്, നരിക്കുനി സാമൂഹികാരോഗ്യ കേന്ദ്രം ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.കെ റസീന, കട്ടിപ്പാറ കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സഫീന മുസ്തഫ, ജില്ലാ മെഡിക്കല്‍ ഓഫീസിലെ ടെക്നിക്കല്‍ അസിസ്റ്റന്റ് എന്‍ സുരേന്ദ്രന്, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.ടി മുഹസിന്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.സി മുഹമ്മദ് അബ്ദുല്‍ നാസര്‍, ജില്ലാ ഒഫ്താല്‍മിക് കോഓഡിനേറ്റര്‍ ഡി ഷിബു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ യു.പി അബ്ദുല്‍ കരീം എന്നിവര്‍ സംസാരിച്ചു.പരിപാടിയോടനുബന്ധിച്ച് നടത്തിയ നേത്രപരിശോധന ക്യാമ്പില്‍ 120 പേര് പങ്കെടുത്തു. പക്ഷാചരണത്തിന്റെ ഭാഗമായി നേത്രദാനത്തിനുള്ള സമ്മതപത്രവും എം.എല്‍.എ സ്വീകരിച്ചു.
© Copyright - MTV News Kerala 2021





View Comments (0)