നാല് ജില്ലകളില്‍ നാളെ മഴ മുന്നറിയിപ്പ്

MTV News 0
Share:

സംസ്ഥാനത്തെ നാല് ജില്ലകളില്‍ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കി. കോട്ടയം, എറണാകുളംകണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്നല്‍കിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല.കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത്ചൊവ്വാഴ്ച രാത്രി 11.30 വരെ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.