
‘മറ്റൊരാളെ നിർത്തിയിരുന്നെങ്കിൽ ബേപ്പൂരും കിട്ടുമായിരുന്നു, തോൽവിക്ക് കാരണം സ്ഥാനാർത്ഥിത്വം’
ബേപ്പൂരിലെ തോല്‍വിക്ക് കാരണം സ്ഥാനാര്‍ത്ഥിത്വമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ബേപ്പൂരില്‍ പി വി അന്‍വര്‍ വേണ്ടിയിരുന്നില്ല. ബേപ്പൂരില്‍ പരാജയപ്പെടുമെന്ന് താന്‍ ആദ്യം പറഞ്ഞിരുന്നു. മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നെങ്കില്‍ ബേപ്പൂരും കിട്ടുമായിരുന്നു. മുഹമ്മദ് റിയാസിനെ പരാജയപ്പെടുത്താന്‍ സാധിക്കുമായിരുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാറും ഇതേ അഭിപ്രായം പറഞ്ഞിരുന്നു. ഇതേ വേദിയില്‍വെച്ചായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രംഗത്തെത്തിയത്.പേരാമ്പ്രയില്‍ യുഡിഎഫ് എംഎല്‍എമാര്‍ക്ക് ഒരുക്കിയ സ്വീകരണ ചടങ്ങിലായിരുന്നു പ്രവീണ്‍ കുമാര്‍ ബേപ്പൂരിലെ സ്ഥാനാര്‍ത്ഥിത്വം പിഴച്ചെന്ന് പറഞ്ഞത്. കോണി ചിഹ്നത്തിലോ കൈപ്പത്തി ചിഹ്നത്തിലോ സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നുവെങ്കില്‍ ജില്ലയിലെ മുഴുവന്‍ സീറ്റിലും ജയിക്കാമായിരുന്നുവെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം പിഴച്ചില്ലായിരുന്നുവെങ്കില്‍ 13ല്‍ 13ഉം ജയിക്കുമായിരുന്നു എന്നുള്ള സത്യം ഇപ്പോള്‍ തിരിച്ചറിയുന്നുണ്ടെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞിരുന്നു.ഇതിന് പിന്നാലെ പ്രവീണ്‍ കുമാറിനെതിരെ പി വി അന്‍വര്‍ രംഗത്തെത്തി. ചേര്‍ത്തുനിര്‍ത്തിയവര്‍ തന്നെ പിന്നില്‍ നിന്ന് കുത്തിയെന്നും ചതിച്ചെന്നുമായിരുന്നു അന്‍വര്‍ പറഞ്ഞത്. കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു അന്‍വര്‍ ഉന്നയിച്ചത്. പ്രവീണ്‍ കുമാര്‍ ബേപ്പൂരിലെ തോല്‍വിയെ കുറിച്ച് പറഞ്ഞ വീഡിയോയും അന്‍വര്‍ പങ്കുവെച്ചിരുന്നു. സംഭവം വിവാദമായതോടെ താന്‍ വ്യക്തിപരമായി ആരെയും ഉദ്ദേശിച്ച് പറഞ്ഞതല്ല എന്ന് പറഞ്ഞ് പ്രവീണ്‍ കുമാറും രംഗത്തെത്തി. ഏറ്റവും ഒടുവില്‍ അന്‍വറിനെ പിന്തുണച്ചും പ്രവീണ്‍ കുമാറിനെതിരെ വിമര്‍ശനം ഉന്നയിച്ചും കാരാട്ട് റസാഖ് രംഗത്തെത്തി. പി വി അന്‍വര്‍ ഉന്നയിച്ച കാര്യങ്ങള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ തിളക്കമാര്‍ന്ന വിജയത്തിന് കാരണമായിട്ടുണ്ടെന്ന വസ്തുത കേരള രാഷ്ട്രീയം നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകുന്നതാണെന്നായിരുന്നു കാരാട്ട് റസാഖ് പറഞ്ഞത്. പ്രവീണ്‍ കുമാറിന്റെ പ്രസ്താവന അനവസരത്തിലായിപ്പോയെന്നും കാരാട്ട് റസാഖ് വിമര്‍ശിച്ചു.
© Copyright - MTV News Kerala 2021





View Comments (0)