
ജില്ലാ പൊതുജനാരോഗ്യ സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്റെ അധ്യക്ഷതയില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്നു. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി സ്‌പെഷ്യല്‍ ഹെല്‍ത്തി കേരള പരിശോധന നടത്തിയതായും 2,025 കടകള്‍ പരിശോധിച്ചതില്‍ 101 കടകള്‍ക്ക് പെതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നല്‍കിയതായും യോഗത്തില്‍ അറിയിച്ചു. പഞ്ചായത്തീരാജ് നിയമ പ്രകാരം 1,05,300 രൂപ പിഴ ഈടാക്കി. എട്ട് കടകള്‍ താല്‍ക്കാലികമായി അടപ്പിച്ചു.ഓണാഘോഷത്തോടനുബന്ധിച്ച് രാത്രിയും പരിശോധന നടത്താനും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും ഭക്ഷ്യസുരക്ഷ വകുപ്പിനോട് നിര്‍ദേശിച്ചു. ജില്ലയിലെ പകര്‍ച്ചവ്യാധികളുടെ അവലോകനവും നടന്നു. ഉത്സവ സീസണ്‍ കഴിയുന്നതോടെ പകര്‍ച്ചവ്യാധികള്‍ വ്യാപകമാകാതിരിക്കാന്‍ എല്ലാ വകുപ്പുകളും പൊതുജനങ്ങളും മുന്‍കരുതലുകളെടുക്കണമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി, ആരോഗ്യ വകുപ്പ്, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി, തദ്ദേശസ്വയംഭരണം, ഭക്ഷ്യസുരക്ഷ, ഫിഷറീസ് വകുപ്പ് പ്രതിനിധികള്‍, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ പ്രതിനിധി തുടങ്ങിയവര്‍ പങ്കെടുത്തു.
© Copyright - MTV News Kerala 2021





View Comments (0)