വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

MTV News 0
Share:

 

മുക്കത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മുക്കം തച്ചോട്ടിൽ ആമിനക്കുട്ടി ആണ് ഇന്ന് രാവിലെ 6.30-ഓടെ കോഴിക്കോട് മിംസ് (MIMS) ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.ഇന്നലെ (വ്യാഴാഴ്ച) രാവിലെ മുക്കം അഭിലാഷ് ജങ്ഷന് സമീപം സീബ്ര ലൈനിലൂടെ നടന്നു പോകവെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ആമിനക്കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻതന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.