എസ്.ഐയുടെ വേഷം ധരിച്ച് എംഡിഎംഎ വിൽപന; യുവാവ് അറസ്റ്റിൽ

MTV News 0
Share:

പൊലീസ് സബ് ഇൻസ്പെക്ടറുടെ യൂണിഫോം ധരിച്ച് എംഡിഎംഎ വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ. ഫറോക്ക് ചുങ്കം കള്ളിത്തൊടി സ്വദേശി റോജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് എംഡിഎംഎ, എയർ പിസ്റ്റൾ, ഹാൻഡ്‌കഫ്, എസ്.ഐയുടെ ഐഡി കാർഡ്, യൂണിഫോം ധരിച്ചുള്ള ഫോട്ടോ എന്നിവ പിടിച്ചെടുത്തു.ഡാൻസാഫ് എസ്.ഐയാണെന്ന് പരിചയപ്പെടുത്തിയാണ് റോജിത്ത് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ലഹരി വിൽപനക്കാരിൽ നിന്ന് എസ്.ഐ ചമഞ്ഞ് എംഡിഎംഎ ഉൾപ്പെടെയുള്ള രാസലഹരിവസ്തുക്കൾ പിടിച്ചെടുക്കുകയും പിന്നീട് ഇവ മറിച്ചുവിൽക്കുകയുമായിരുന്നു ഇയാളുടെ രീതിയെന്നാണ് പൊലീസ് കണ്ടെത്തൽ. നിരവധി പേരിൽ നിന്ന് പണം തട്ടിയതായും ഇയാൾക്കെതിരെ പരാതികൾ ലഭിച്ചിട്ടുണ്ട്.