
കോഴിക്കോട് വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണം രൂക്ഷം, കോടതി ജീവനക്കാരന് ദാരുണാന്ത്യം
വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വിലങ്ങാട് വായാട് ഉന്നതി സ്വദേശിയും ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനുമായ സുനിലാണ് മരിച്ചത്. ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപോത്തിനെ പ്രദേശവാസികൾ ചേരുന്ന് തുരത്തുന്നതിനിടെയാണ് സുനിലിന് നേരെ ആക്രമണമുണ്ടായത്. സാരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് കാട്ടുപോത്തിന്റെ ശല്യം അതീവ രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതിന് പരിഹാരം തേടി പ്രതിഷേധം സജീവമാക്കാനുള്ള നീക്കത്തിലാണ് പ്രദേശവാസികൾ.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)