നാല് മാസമായി ലോഡ്ജില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവ് ശുചിമുറിയില്‍ മരിച്ച നിലയിൽ

MTV News 0
Share:

ലോഡ്ജ് മുറിയിലെ ശുചിമുറിയില്‍ യുവാവ് മരിച്ച നിലയിൽ. കുറ്റ്യാടി മരുതോങ്കര മാവുള്ള പറമ്പില്‍ വീട്ടില്‍ മോഹന്‍ദാസിന്റെ മകന്‍ അനില്‍ കുമാര്‍ (43) ആണ് മരിച്ചത്. കുറ്റ്യാടി-വയനാട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ലോഡ്ജിലാണ് സംഭവം നടന്നത്.അനില്‍ കുമാര്‍ ഈ ലോഡ്ജില്‍ നാലു മാസമായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ മുറിയിലെ ബാത്‌റൂമില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.