
കവർ പോലും പൊട്ടിച്ചിട്ടില്ല, റോഡരികില്‍ ചാക്കുകണക്കിന് പുതിയ മൊബൈല്‍ ഫോണ്‍ പൗച്ചുകള്‍ തള്ളിയ നിലയില്‍
റോഡരികില്‍ ദുരൂഹ സാഹചര്യത്തില്‍ ചാക്കുകണക്കിന് പുതിയ മൊബൈല്‍ ഫോണ്‍ പൗച്ചുകള്‍ തള്ളിയ നിലയില്‍. കോഴിക്കോട് ചേളന്നൂര്‍ 8/2 അക്വഡേറ്റ് റോഡിലെ വെള്ളപ്പൊലിത്താഴത്ത് ആളൊഴിഞ്ഞ ഭാഗത്താണ് പൗച്ചുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്. കവറുകള്‍ പൊട്ടിക്കാത്ത പുതിയ മോഡല്‍ പൗച്ചുകളാണ് കണ്ടെത്തിയത്.എതെങ്കിലും മൊബൈല്‍ ഫോണ്‍ കടകളില്‍നിന്ന് മോഷണം നടത്തിയതാണോ മറ്റെന്തെങ്കിലും ദുരൂഹത ഇതിന് പിന്നിലുണ്ടോ എന്ന ആശങ്കയിലാണ് പ്രദേശത്തുകാര്‍. ഏതാനും ദിവസങ്ങളായി ഇവിടെ സാധനങ്ങള്‍ കൂട്ടിയിട്ടിരുന്നത് ശ്രദ്ധയില്‍പെട്ടതായി നാട്ടുകാര്‍ പറയുന്നു.രണ്ട് ചാക്കിലധികം സാധനങ്ങള്‍ ഇപ്പോഴും റോഡരികിലുണ്ട്. രാത്രി സമയങ്ങളില്‍ അപരിചിതമായ വാഹനങ്ങള്‍ പ്രദേശത്ത് സ്ഥിരമായി വന്നുപോകുന്നുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കാക്കൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
© Copyright - MTV News Kerala 2021





View Comments (0)