കോഴിക്കോട് അഞ്ചു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; മധ്യവയസ്‌കന്‍ അറസ്റ്റില്‍

MTV News 0
Share:

അഞ്ചു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്‌കനെ പോലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുന്നത്തുപാലം സ്വദേശി തച്ചാരക്കല്‍ മീത്തല്‍ വീട്ടില്‍ പ്രേംരാജ് (55) ആണ് അറസ്റ്റിലായത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇയാള്‍ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തി എന്നാണ് വിവരം.മാനസികമായും ശാരീരികമായും അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയോട് കുടുംബാംഗങ്ങള്‍ കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കുട്ടി അമ്മയോട് സംഭവിച്ച കാര്യങ്ങള്‍ പറയുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസിനെ വിവരം അറിയിച്ചു. പന്തീരാങ്കാവ് പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് റജിസ്റ്റര്‍ ചെയ്ത് പ്രേം രാജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുന്നത്തുപാലത്തു വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്.