
കോഴിക്കോട് നഗരത്തിലെ പ്രമുഖ മള്‍ട്ടിപ്ലക്സ് തിയറ്ററുകളിലെ കഫേകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ്, ഭക്ഷ്യസുരക്ഷ വകുപ്പുകള്‍ സംയുക്തമായി മിന്നല്‍ പരിശോധന നടത്തി. ഭക്ഷ്യവസ്തുക്കള്‍ക്ക് അമിതവില ഈടാക്കുന്നെന്ന പരാതിയില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ്-ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രിയുടെയും ലീഗല്‍ മെട്രോളജി കണ്‍ട്രോളറുടെയും നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.സ്റ്റോര്‍ റൂമില്‍ കൃത്യമായ താപനിലയില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാതിരിക്കല്‍, വില്‍പനക്കായി സൂക്ഷിച്ച ഭക്ഷ്യ വസ്തുക്കളില്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കല്‍, സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടെയും മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതിരിക്കല്‍ എന്നിവ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നല്‍കി. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാനും തിയറ്ററില്‍ എത്തുന്നവര്‍ക്ക് സൗജന്യമായി കുടിവെള്ളം ലഭ്യമാക്കാനും സിവില്‍ സപ്ലൈസ് അധികൃതര്‍ നിര്‍ദേശം നല്‍കി. അളവ് തൂക്ക ഉപകരണങ്ങളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്താനായില്ല.
© Copyright - MTV News Kerala 2021





View Comments (0)