
ആരോഗ്യ കേന്ദ്രങ്ങളിൽ കാലാവധി കഴിയാറായ മരുന്ന് വിതരണം; പ്രതിഷേധം കടുപ്പിച്ച് ബി.ജെ.പി
കോഴിക്കോട് കോർപ്പറേഷന് കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ കാലാവധി കഴിയാറായ മരുന്നുകൾ വിതരണം ചെയ്തതിൽ പ്രതിഷേധം കടുപ്പിച്ച് ബി.ജെ.പി. കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർമാർ മേയർ ഓ. സദാശിവനെ ഉപരോധിച്ചു.നഗരത്തിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും വെൽനെസ് സെന്‍ററുകളിലും വിതരണത്തിനെത്തിച്ചത് കാലാവധി കഴിയാറായ മരുന്നുകളായിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ആവശ്യപ്പെടാത്ത മരുന്നുകളും വൻതോതിൽ വിതരണത്തിനെത്തിച്ചിരുന്നു. രണ്ടാഴ്ച പിന്നിട്ടിട്ടും കുറ്റക്കാർക്കെതിരെ യാതൊരു തരത്തിലുള്ള നടപടിയും ഉണ്ടായിട്ടില്ലായെന്നും കൗൺസിലർമാർ പറഞ്ഞു.ദേശീയ ആരോഗ്യ ദൗത്യം വഴികെ.എം.സി.എൽആണ് മരുന്നെത്തിക്കുന്നത്. ഇതുവൈകിയാൽ കോഴിക്കോട് കോർപ്പറേഷൻ മറ്റിടങ്ങളിൽ നിന്നും മരുന്നെത്തിക്കാറുണ്ട്. എന്നാൽ ഏതുവഴിയെത്തിയ മരുന്നുകളാണ് കാലാവധി കഴിഞ്ഞതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വീഴ്ച കണ്ടെത്താൻ അന്വേഷണസമിതിയെ ഏർപ്പെടുത്തിയിരുന്നുവെങ്കിലും തുടർ നടപടികൾ വൈകുന്നതാണ് പ്രതിഷേധത്തിന് കാരണമായത്. സമരം ചെയ്ത കൗൺസിലർമാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
© Copyright - MTV News Kerala 2021





View Comments (0)