
ഇന്ത്യന്‍ തേയിലയുടെ വൈവിധ്യവും രുചിയും പരിചയപ്പടുത്താന്‍ കോഴിക്കോട് ‘ഇന്ത്യ ടീ അരീന’. രാജ്യത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നുള്ള തേയില ഇനങ്ങള്‍ ഒരു കുടക്കീഴിലെത്തിക്കുകയാണ് ടീ ഇന്ത്യ ബോര്‍ഡ്. വ്യത്യസ്‌ത തേയിലകളുടെ രുചിയും ഗുണനിലവാരവും നേരിട്ടറിയാന്‍ ടീ ടേസ്റ്റിങ് സെന്‍ററും ഒരുക്കിയിട്ടുണ്ട്.
ഒരു കപ്പ് ചായ…പക്ഷേ രുചിയിലും മണത്തിലും നിറത്തിലും ഏറെ വൈവിധ്യം. വിവിധ മേഖലകളിലെ തേയിലകളുടെ പ്രത്യേകതകള്‍ അടുത്തറിയാനുള്ള അവസരമാണ് ഹൈ ലൈറ്റ് മാളിലെ ടീ അരീനയില്‍ ഒരുക്കിയിരിക്കുന്നത്. അസമിലെ തേയില മുതല്‍ ഡാര്‍ജിലിങ്ങിലേയും നീലഗിരിയിലേയും വ്യത്യസ്തതരം തേയിലകള്‍ വരെയുണ്ട്. ഓരോന്നിന്‍റെയും രുചി അനുഭവിച്ചറിയാന്‍ പ്രത്യേക ടീ ടേസ്റ്റിങ് സെന്‍ററും ഒരുക്കിയിട്ടുണ്ട്.ഒരു കപ്പ് ചായയുടെ രുചിക്കപ്പുറം അതിന് പിന്നിലെ കര്‍ഷകന്‍റെ ആധ്വാനവും അടുത്ത് അറിയാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ തേയിലയുടെ വൈവിധ്യവും ഗുണനിലവാരവും പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിനൊപ്പം കര്‍ഷകര്‍ക്ക് ഇടനിലക്കാരില്ലാതെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിനും ഇതിലൂടെ അവസരമൊരുക്കുന്നു. പ്രദര്‍ശനം ഇന്ന് (ഞായര്‍) അവസാനിക്കും
© Copyright - MTV News Kerala 2021





View Comments (0)