
നിലമ്പൂർ പൂക്കോട്ടുംപാടം ചോക്കാട് കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി
നിലമ്പൂർ പൂക്കോട്ടുംപാടം ചോക്കാട് കോട്ടപ്പുഴയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി. ടി.കെ. ഉന്നതി സ്വദേശി സജിതയുടെ മൃതദേഹമാണ് ഇന്ന് അൽപ സമയം കണ്ടെത്തിയത്.ഇതോടെ ദുരന്തത്തിൽപ്പെട്ട ആറുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി തെരച്ചിൽ പൂർത്തിയായി. അപകടത്തിൽപ്പെട്ട അഞ്ച് വിനോദസഞ്ചാരികളുടെ മൃതദേഹങ്ങൾ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.ദേശീയ ദുരന്തനിവാരണ സേന, അഗ്നിരക്ഷാസേന, പോലീസ്, വിവിധ സന്നദ്ധപ്രവർത്തകർ, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടർച്ചയായി നടന്ന തെരച്ചിലിനൊടുവിലാണ് സജിതയുടെ മൃതദേഹം കണ്ടെത്താനായത്.ഞായറാഴ്ച വൈകുന്നേരമുണ്ടായ അപ്രതീക്ഷിത മിന്നൽ പ്രളയത്തിലാണ് വസ്ത്രങ്ങൾ അലക്കാനിറങ്ങിയ സജിതയും അഞ്ച് വിനോദസഞ്ചാരികളും ഒഴുക്കിൽപ്പെട്ടത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
© Copyright - MTV News Kerala 2021





View Comments (0)