ഫാർമസിസ്റ്റ്സ് ദിനാഘോഷം 25 ന് കോഴിക്കോട് കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യും

MTV News 0
Share:

ലോക ഫാർമസിസ്റ്റ്സ് ദിനം കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 25 ന് രാവിലെ 10 മുതൽ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ കെ. പ്രവീൺ കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് പോലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലി ഐപിഎസ് മുഖ്യാതിഥി ആവും. അസി. ഡ്രഗ്സ് കൺട്രോളർ ചിത്ര ആർ ദേവി മുഖ്യപ്രഭാഷണം നടത്തും. ഡ്രഗ്സ് ഇൻസ്‌പെക്ടർമാർ, ഫാർമസി കൗൺസിൽ അംഗങ്ങൾ തുടങ്ങി ആരോഗ്യ ഔഷധമേഖലകളിലെ ഉന്നതർ പരിപാടിയിൽ പങ്കെടുക്കും.തുടർന്ന് നടക്കുന്ന സെമിനാറിൽ റീജിനൽ ഡ്രഗ്സ് ഇൻസ്പെക്ടർ സി. വി. നൗഫൽ, എക്‌സൈസ് അസി. കമ്മീഷണർ ജിമ്മി ജോസഫ്, കെപിപിഎ സംസ്ഥാന ജനറൽ സെക്രട്ടറി ടി. സുഹൈബ് എന്നിവർ പങ്കെടുക്കും. ഫാർമസിസ്റ്റുകൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കുന്നതാണെന്ന് സ്വാഗത സംഘം ഭാരവാഹികളായ സി.കെ. അരുണാദാസും, എം ഷജിനും അറിയിച്ചു.