10ാം ക്ലാസ് വിദ്യാർഥിനികളുടെ ഡ്രസ് കോഡ് ധരിച്ച ഒമ്പതാം ക്ലാസുകാരിയെ അടിവയറ്റിൽ ചവിട്ടി, മുടി പിടിച്ച് ചുമരിൽ കുത്തി; നീതി ലഭിച്ചില്ലെന്ന് രക്ഷിതാക്കളുടെ പരാതി

MTV News 0
Share:

കൂടത്തായി സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിൽ റാഗിങ്ങിനിരയായ ഒമ്പതാം ക്ലാസ് വിദ്യാർഥിനിക്ക് നീതി ലഭിച്ചില്ലെന്ന് രക്ഷിതാക്കളുടെ പരാതി.കഴിഞ്ഞ ആഗസ്ത് 31ന് സ്‌കൂളിൽവെച്ച് പത്താം ക്ലാസ് വിദ്യാർഥിനികളിൽ നിന്ന് മർദനമേറ്റെന്നാണ് പരാതി. സംഭവത്തിൽ സ്‌കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെന്ന് ആരോപിച്ചാണ് രക്ഷിതാക്കൾ വാർത്താസമ്മേളനം നടത്തിയത്.ആഗസ്ത് 21ന് നടന്ന ഓണാഘോഷ പരിപാടിയിൽ പത്താം ക്ലാസ് വിദ്യാർഥിനികൾ ധരിച്ച ഡ്രസ് കോഡ് ഒമ്പതാം ക്ലാസിലെ മൂന്ന് വിദ്യാർഥികൾ ധരിച്ചെത്തിയതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥിനികൾ ഇവരെ ആക്രമിച്ചെന്നാണ് പരാതി. ഇക്കാര്യം എച്ച്.എമ്മിനോട് പരാതിപ്പെടുമെന്ന് പറഞ്ഞതിന്റെ വൈരാഗ്യത്തിൽ ആക്രമണം നടത്തിയതായാണ് ആരോപണം.