താമരശ്ശേരിയിൽ യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ

MTV News 0
Share:

താമരശ്ശേരിയിൽ യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. പുതുപ്പാടി ആലഞ്ചേരി കളത്തിൽ അൻവർ സാദത്താണ് പൊലീസ് പിടിയിലായത്. ഒന്നര മാസം മുമ്പ് വിവാഹം കഴിഞ്ഞ യുവതിയെയാണ് ഇയാൾ പീഡിപ്പിച്ചത്. ദാമ്പത്യപ്രശ്നം പരിഹരിക്കാനാണ് യുവതിയും ഭർത്താവും അൻവർ സാദത്തിൻ്റെ അടുത്തെത്തിയത്.ഭർത്താവിന്റെ കൈയിൽ തേങ്ങ കൊടുത്ത് പുറത്തേക്ക് നോക്കി മന്ത്രം ചൊല്ലാൻ നിർദേശിച്ച ശേഷം യുവതിക്കൊപ്പം പുതപ്പിനുള്ളിൽ കയറി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.നേരത്തെ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച പോക്സോ കേസിൽ അറസ്റ്റിലായ ആളാണ് അൻവർ സാദത്ത്.