
മരുന്നില്ല! സർക്കാർ ആശുപത്രികളില്‍ പ്രതിസന്ധി രൂക്ഷം; പ്രതിരോധ മരുന്നുകളടക്കം 209 ഇനം മരുന്നുകളുടെയും ഉപകരണങ്ങളുടെയും സ്റ്റോക്ക് എത്തിയില്ല
സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ മരുന്ന് പ്രതിസന്ധി രൂക്ഷം. പേവിഷ പ്രതിരോധ മരുന്നടക്കം പ്രധാന മരുന്നുകൾ പോലും സ്റ്റോക്കില്ല. താഴെ തട്ടിലുള്ള ആശുപത്രികൾ കൂടുതൽ ബുദ്ധിമുട്ടിലാണെന്നാണ് വിവരം. മരുന്നുകൾക്കും ഉപകരണങ്ങൾക്കുമുള്ള പർച്ചൈസ് ഓർഡറുകളും വൈകിയിട്ടുണ്ട്. കുടിശ്ശിക പ്രതിസന്ധിയും രൂക്ഷമാണ്. പ്രധാന മരുന്നുകൾപോലും സ്റ്റോക്കില്ലാത്ത അവസ്ഥയാണ് നിലവില്‍. ഈ സാമ്പത്തിക വർഷത്തെ 209 ഇനം മരുന്നുകളുടെയും ഉപകരണങ്ങളുടെയും സ്റ്റോക്ക് എത്തിയിട്ടില്ല.ഇതുകൂടാതെ, ആശുപത്രികളിൽ മുഴുവൻ സമയവും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്നപദ്ധതി തുടക്കത്തിലെ പാളി. മിക്കയിടത്തും ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കാനായില്ല. പദ്ധതി തുടങ്ങിയ പുനലൂരിൽ പോലും പദ്ധതി പൂർണ സജ്ജമായില്ല. മലപ്പുറത്ത് പദ്ധതി തുടങ്ങാൻപോലും ഇതുവരെ ആയില്ല.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)