
25 ഗ്രാം തൂക്കമുള്ള സ്വർണമാല മോഷ്ടിച്ച് 22 വർഷമായി ഒളിവിൽ; യുവാവ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പിടിയിൽ
ട്രെയിൻ യാത്രക്കാരിയുടെ 25 ഗ്രാം തൂക്കമുള്ള സ്വർണമാല മോഷ്ടിച്ച് 22 വർഷമായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. തിരുവനന്തപുരം കഠിനംകുളം തെരുവിൽ തൈവിള വീട്ടിൽ എ.സഫീർ (43) ആണ് കോഴിക്കോട് നിന്ന് റെയിൽവേ പൊലീസിന്റെ പിടിയിലായത്.2004 ജൂൺ 24ന് ചെന്നൈ എഗ്മോറിൽ ട്രെയിനിൽ നിന്ന് ആലപ്പുഴ വഴി അമ്പലപ്പുഴയിലേക്ക് സഞ്ചരിക്കുകയായിരുന്ന യാത്രക്കാരിയുടെ മാലയാണ് സഫീറും മറ്റ് രണ്ട് പേരും ചേർന്നു കവർന്നത്. സംഭവത്തിനു ശേഷം അമ്പലപ്പുഴയിൽ ഇറങ്ങി രക്ഷപ്പെട്ട പ്രതികളെ പൊലീസ് പിടികൂടുകയും കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയ ശേഷം മൂന്നാം പ്രതിയായ സഫീർ വിദേശത്തേക്കു കടന്നു. വിദേശത്തുനിന്നു തിരികെയെത്തിയ സഫീർ കോഴിക്കോട് വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു. ഒരാഴ്ചയായി റെയിൽവേ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു സഫീർ.
© Copyright - MTV News Kerala 2021





View Comments (0)