
സംസ്ഥാന സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാന്റെ’ രണ്ടാം ഘട്ടത്തിന് ഔദ്യോഗികമായി തുടക്കമായി
സംസ്ഥാന സർക്കാരിന്റെ സമഗ്ര മയക്കുമരുന്ന് വിരുദ്ധ പ്രചാരണ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാന്റെ’ രണ്ടാം ഘട്ടത്തിന് ഇന്ന് ഔദ്യോഗികമായി തുടക്കമായി.കേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും കൈകോർക്കുന്ന ജനകീയ പ്രതിരോധ നിര — ‘തൂഫാൻ തദ്ദേശം’ സംസ്ഥാനതല ഉദ്ഘാടനം വേങ്ങരയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു.ലഹരിമരുന്നുകളുടെ വിതരണ ശൃംഖലകളും ഉറവിടങ്ങളും പൂർണ്ണമായും തകർക്കുന്നതിനൊപ്പം, സമൂഹത്തിൽ കൃത്യമായ ബോധവൽക്കരണം ഉറപ്പാക്കുന്നതിനും ബാധിതരുടെ പുനരധിവാസത്തിനും വലിയ പ്രാധാന്യമാണ് രണ്ടാം ഘട്ടത്തിൽ നൽകുന്നത്.പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, റസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെ എല്ലാ വാർഡുകളിലും ‘ജനജാഗ്രതാ സമിതികൾ’ രൂപീകരിക്കും. കൂടാതെ, ലഹരിക്ക് അടിമപ്പെട്ടവർക്ക് കൃത്യമായ വൈദ്യസഹായവും കൗൺസിലിംഗും മാനസിക പിന്തുണയും ലഭ്യമാക്കാൻ ‘തൂഫാൻ കെയർ’ എന്ന പേരിൽ വിപുലമായ ചികിത്സാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ലഹരിവിമോചന പ്രവർത്തനങ്ങളെ ശാസ്ത്രീയമായി ഏകോപിപ്പിക്കുന്നതിനായി ഓരോ പോലീസ് സ്റ്റേഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ട് പോലീസുകാർക്ക് (‘തൂഫാൻ മെന്റർ’) പ്രത്യേക പരിശീലനം നൽകുകയും ചെയ്യും.
© Copyright - MTV News Kerala 2021




View Comments (0)