ഹയർസെക്കൻഡറി തുല്യതാ പരീക്ഷ: ഉന്നതവിജയികളെ ആദരിച്ചു

MTV News 0
Share:

 

പൊതു വിദ്യാഭ്യാസ വകുപ്പ് സാക്ഷരത മിഷനിലൂടെ മുതിർന്നവർക്ക് വേണ്ടി നടത്തുന്ന ഹയർസെക്കൻഡറി തുല്യതാ പരീക്ഷയിൽ ഈ വർഷം കോഴിക്കോട് ജില്ലയിൽ പരീക്ഷ എഴുതിയ 710 പേരിൽ 554 പേർ വിജയിച്ചു. ഇതോടെ ജില്ല 78 ശതമാനം വിജയം കൈവരിച്ചു. പരീക്ഷയിൽ ഉയർന്ന വിജയം നേടിയവരെയും മുതിർന്ന പഠിതാക്കളെയും ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ സാക്ഷരതാമിഷന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ ആദരിച്ചു. ഹയർസെക്കൻഡറി തുല്യതാ പരീക്ഷയിൽ ഉയർന്ന ഗ്രേഡിൽ വിജയിച്ച 74 കാരനായ സുന്ദർരാജ്, 73 വയസുള്ള ലീല, അപ്പു നായർ 71 കാരനായ ചന്ദ്രൻ, 69 കാരികളായ പി കെ രാധ, കെ വി വിമല, 61 വയസുള്ള സുനില എന്നിവരെയാണ് ജില്ലാ പഞ്ചായത്ത് ആദരിച്ചത്. അതോടൊപ്പം ഉയർന്ന ഗ്രേഡിൽ പാസായ രോഹിണിയെയും അഞ്ചു വി എസിനെയും ആദരിച്ചു.ചടങ്ങിൽ ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി കോഴിക്കോട് റീജണൽ ഡയറക്ടർ ഡോ.എം ബി. ഗോപാലകൃഷ്ണൻ പഠിതാക്കൾക്ക് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഡിഗ്രി പ്രവേശനത്തിനുള്ള മാർഗനിർദ്ദേശങ്ങൾ നൽകി. എൽ ഐ സി യിൽ തൊഴിൽ സാധ്യതക്കുള്ള ക്ലാസ്സും വിജയികൾക്ക് നൽകി.ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി കെ മുരളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡയറ്റ് പ്രിൻസിപ്പാൾ ഡോ. യു കെ അബ്ദുനാസർ, ജില്ലാ പഞ്ചായത്ത് ജെ എസ് എ പി സനൽകുമാർ, ഡയറ്റ് സീനിയർ ലെക്ചർ ഡോ. ടി പി സുനിത, കുടുംബശ്രീ പ്രൊജക്ട് ഓഫീസർ സി സജീഷ്, സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ പി എൻ ബാബു, പഠിതാക്കളുടെ പ്രതിനിധികളായ കെ രമേശൻ , ടി സി നാരായണൻ, എ രാജേഷ് , പഠന കേന്ദ്രം പ്രേരക്മാരായ പി കെ സുജന്ധ, അനിതകുമാരി, കെ. ചിത്രാ ദേവി, എ പി വിജയൻ , വേലായുധൻ , കെ പി അശോകൻ, കെ സുബിത, എം ദീപ, ഷാജി മേപ്പയിൽ, അജിത എന്നിവർ സംസാരിച്ചു. ഈ വർഷം ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ എഴുതി വിജയിച്ചവരിൽ 250 ഓളം പേർ ശ്രീനാരായണ യൂണിവേഴ്സിറ്റിയിൽ ഡിഗ്രി പഠനത്തിന് ചേരുകയാണ്.

Share:
  പൊതു വിദ്യാഭ്യാസ വകുപ്പ് സാക്ഷരത മിഷനിലൂടെ മുതിർന്നവർക്ക് വേണ്ടി നടത്തുന്ന ഹയർസെക്കൻഡറി തുല്യതാ പരീക്ഷയിൽ ഈ വർഷം കോഴിക്കോട് ജില്ലയിൽ പരീക്ഷ എഴുതിയ 710 പേരിൽ 554 പേർ വിജയിച്ചു. ഇതോടെ ജില്ല 78 ശതമാനം വിജയം കൈവരിച്ചു. പരീക്ഷയിൽ ഉയർന്ന വിജയം നേടിയവരെയും മുതിർന്ന പഠിതാക്കളെയും ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ സാക്ഷരതാമിഷന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ ആദരിച്ചു. ഹയർസെക്കൻഡറി തുല്യതാ പരീക്ഷയിൽ ഉയർന്ന...ഹയർസെക്കൻഡറി തുല്യതാ പരീക്ഷ: ഉന്നതവിജയികളെ ആദരിച്ചു