സംസ്ഥാനത്ത് മാനസികാരോഗ്യ സഹായം തേടിയത് 1,201 തടവുകാര്‍

MTV News 0
Share:

സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള 9,805 തടവുകാരിൽ 1,201 പേർ മാനസികാരോഗ്യ സംബന്ധമായ സഹായം ലഭ്യമാക്കിയതായി ജയിൽ വകുപ്പിന്റെ കണക്കുകൾ. ഇതിൽ 1,160 പേർ പുരുഷന്മാരാണ്. ഭൂരിഭാഗം പേരും മുൻകാല ആരോഗ്യപ്രശ്‌നങ്ങളുടെ തുടർചികിത്സയ്ക്കോ ചെറിയ മാനസിക ബുദ്ധിമുട്ടുകൾക്കോ മരുന്ന് കഴിക്കുന്നവരാണ്. ഗുരുതര മാനസിക പ്രശ്‌നങ്ങളുള്ളവർ നിലവിൽ ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.