
മോട്ടോർ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനങ്ങൾക്ക് തയ്യാറാക്കിയ ചലാനുകൾ 50 ശതമാനം തുക മാത്രം അടച്ച് തീർപ്പാക്കാൻ വീണ്ടും അവസരം. 2026 മാർച്ച് 31-ന് മുമ്പ് തയ്യാറാക്കിയതും കോടതി വ്യവഹാരങ്ങൾ ആരംഭിച്ചിട്ടില്ലാത്തതുമായ എല്ലാ വിഭാഗം ചലാനുകളും ഈ പദ്ധതിയിലൂടെ തീർപ്പാക്കാം.2026 നവംബർ 1 മുതൽ 2027 ജനുവരി 31 വരെ മാത്രമേ ഈ സൗകര്യം ലഭ്യമാകൂ. ചലാനുകൾ കുടിശ്ശികയുള്ള വാഹനങ്ങൾക്കും ഡ്രൈവിങ് ലൈസൻസുകൾക്കും സേവനങ്ങൾ അനുവദിക്കരുതെന്ന വ്യവസ്ഥ ഉടൻ പ്രാബല്യത്തിൽ വരാനിരിക്കുന്ന സാഹചര്യത്തിൽ, ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കാൻ ഔദ്യോഗിക വെബ്സൈറ്റായ echallan.parivahan.gov.in മാത്രം ഉപയോഗിക്കണം. കോടതിയിലേക്ക് കൈമാറിയ ചലാനുകൾ തീർപ്പാക്കുന്നതിനായി കോടതിയിൽനിന്ന് തിരിച്ചെടുക്കാം. ഇതിനായി ചലാൻ തയ്യാറാക്കിയ ഓഫീസിനെ സമീപിക്കാവുന്നതാണ്. ഇത്തരം നടപടികൾക്കായി അദാലത്തുകളും സംഘടിപ്പിക്കാറുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
© Copyright - MTV News Kerala 2021





View Comments (0)